എന്‍റെ കൂട്ടുകാര്‍

Monday, November 9, 2009

ഉപ്പ്‌



ഓമനേ...
നീയൊരു സ്വര്‍ണ്ണമീന്‍ കുഞ്ഞാണ്‌
നീലക്കണ്ണും
തുടുത്ത ഉടലും
സ്വര്‍ണ്ണമുടിയുമുള്ളവള്‍.

കുതറിനീന്തി
കുതറിനീന്തി...
മെല്ലെ - മെല്ലെ
പളുങ്കുചില്ലില്‍
ചുണ്ടുരുമ്മി
ഒരു അക്വേറിയത്തിനടിവാരത്ത്‌.

ഏയ്‌...
ഒന്നു നില്‍ക്കു ....

മറന്നുവോ നീ;
ഉപ്പുകാറ്റിണ്റ്റെ വീട്‌,
പവിഴപ്പുറ്റ്‌,
കാക്കപ്പൊന്ന്‌ ചിതറി,
നിലാമുല ചുരന്നപോലെന്നും മിനുമിനുങ്ങുന്ന
ആഴിതന്നണിവയര്‍ ചുളിവ്‌
അന്തിയില്‍ സൂര്യന്‍റെ
ചോര കലങ്ങും നീര്‌.

നീയൊക്കെയും മറന്നുവെന്നോ
കടല്‍ ഇപ്പോള്‍ ഏറെ ദൂരെയാണ്‌.
നിന്നെക്കാണാതുരുകുന്നുണ്ടാം
തളര്‍ന്നിരുണ്ട വഴിക്കണ്ണുകള്‍
വെയിലേറ്റു മരിച്ചിട്ടുണ്ടാം
നിന്നെ കുരുക്കിയ വലക്കണ്ണുകള്‍.

എന്‍റെ കൈപിടിച്ച്‌
തിരികെ നടന്നെത്താനാമോ ...
എങ്കില്‍ പതുക്കെ...
ഇരുള്‍മറപറ്റി
ഈ അഭിസാരത്തെരുവുകടന്ന്‌
അമ്മയുടെ കണ്ണീരുപ്പിലേക്കുതന്നെ
തിരക്കൈ പിടിച്ച്‌
എന്നെ പുണര്‍ന്നു നിന്ന്‌
നാം നമ്മുടെ ഉപ്പിലേക്കുതന്നെ
മെല്ലെ...... മെല്ലെ......

*മുംബയ്‌ തെരുവില്‍ വച്ച്‌ ഒരിക്കല്‍ കണ്ടുമുട്ടിയ ഒരു നിശാനര്‍ത്തകിയുടെ ഓര്‍മ്മയ്ക്ക്‌

79 comments:

  1. നിന്നെക്കാണാതുരുകുന്നുണ്ടാം
    തളര്‍ന്നിരുണ്ട വഴിക്കണ്ണുകള്‍
    വെയിലേറ്റു മരിച്ചിട്ടുണ്ടാം
    നിന്നെ കുരുക്കിയ വലക്കണ്ണുകള്‍.

    എന്‍റെ കൈപിടിച്ച്‌
    തിരികെ നടന്നെത്താനാമോ ...??

    മുംബയ്‌ തെരുവില്‍ വച്ച്‌ ഒരിക്കല്‍ കണ്ടുമുട്ടിയ ഒരു നിശാനര്‍ത്തകിയുടെ ഓര്‍മ്മയ്ക്ക്‌

    ReplyDelete
  2. വീണ്ടും അമ്മയുടെ കണ്ണീരുപ്പിലേക്ക് , പക്ഷെ കണ്ണീര്‍ ഒപ്പാന്‍ അവള്‍ക്കാകുമോ?

    ReplyDelete
  3. അമ്മയുടെ മടിയിലേക്ക്‌ അവള്‍ക്കു തിരിച്ചു പോകണം.
    അവള്‍ക്കു അതിനു
    ആരൊരു വിരല്‍ തുമ്പ് നല്‍കും?
    അവളെ ഒര്മിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍:
    'വെയിലേറ്റു മരിച്ചിട്ടുണ്ടാം
    നിന്നെ കുരുക്കിയ വലക്കണ്ണുകള്‍'



    അവന്‍ ഒരു തവണ കൂടി വെളിപ്പെടുന്നു!!

    ReplyDelete
  4. കവിത നന്നായി.സ്വർണ്ണമത്സ്യത്തിന്റെ പ്രതീകാ‍ത്മകത തികച്ചും സ്വാഭാവികമായി.

    പതിവ്രതയായ സീതയ്ക്കും ഒടുവിൽ അമ്മയുടെ മടിയിലേയ്ക്കു തിരിച്ചുപോകേണ്ടിവന്നു എന്ന് ഓർത്തുഇപോയി

    ReplyDelete
  5. മറന്നുവോ നീ
    ഉപ്പുകാറ്റിണ്റ്റെ വീട്‌,
    പവിഴപ്പുറ്റ്‌,
    കൊള്ളാം ഏട്ടാ. നിറം തേച്ച മുഖത്തിനും വില പറഞ്ഞുറപ്പിക്കാന്‍ സജ്ജമായ ശരീരത്തിനുമപ്പുറം സ്നേഹം കൊതിക്കുന്ന അവരുടെ മനസ് തിരികെ നടക്കാന്‍ ആഗ്രഹിക്കുന്നുണ്ടാകും അല്ലെ. കൊള്ളാം ട്ടോ

    ReplyDelete
  6. Aaa swarnamalyam aquarium -ththil thanne marichchu poi kkanum llee..., athini engane thiriye kadalil eththananu ?

    ReplyDelete
  7. അടുത്തിടെ കണ്ട നല്ലൊരു കവിത...

    ReplyDelete
  8. അവള്‍ക്കിനി തിരിയെ നടക്കാന്‍ മോഹമുണ്ടാകുമോ, ഒരുപക്ഷേ ഉണ്ടാവാനിടയില്ല, പല കാരണങ്ങള്‍ കൊണ്ട്.

    ReplyDelete
  9. " നീയൊക്കെയും മറന്നുവെന്നോ
    കടല്‍ ഇപ്പോള്‍ ഏറെ ദൂരെയാണ്‌.
    നിന്നെക്കാണാതുരുകുന്നുണ്ടാം
    തളര്‍ന്നിരുണ്ട വഴിക്കണ്ണുകള്‍ "

    മറക്കുന്നതോ തിരിച്ചു പോകുന്നതോ ഏതാണെളുപ്പം...? ഏതാണ്‌ വഴി..?

    ചില വരികൾ മനസ്സിൽ തൊട്ടു...നന്നായി

    ReplyDelete
  10. നന്നായിരിക്കുന്നു
    കൂടുതല്‍ ടെക്നിക്കല്‍ ആയി പറയാനുള്ള അറിവ് പോരാ:)

    ReplyDelete
  11. തിരികെ ചെന്നാല്‍ കടല്‍ ഒരുപക്ഷെ അവളെ സ്വീകരിചെക്കാം..
    പക്ഷെ.. ആ കുഞ്ഞി മീനിനു ഒരിക്കലും പിന്നെ കടലിനെ അമ്മെ എന്ന് വിളിക്കാന്‍ കഴിഞ്ഞെന്നു വരില്ല..മനസ്സോടെ

    ReplyDelete
  12. വായിച്ച കവിതകളിൽ,സന്തോഷിന്റെ മികച്ച ഒന്നാണിത്.ഒരു സ്വാഭാവികത അനുഭവപ്പെടുന്നുണ്ട്.

    ReplyDelete
  13. നന്നായി അനുഭവപ്പെട്ടൂ മുറിവുകളിലെ ഉപ്പിന്റെ നീറ്റല്‍ .

    ReplyDelete
  14. സന്തോഷ്‌ .... നന്നായി കവിത . അതെ. അവള്‍ സ്വര്‍ണമത്സ്യം തന്നെ. ഈ ചിന്തകള്‍ക്ക് അഭിവാദ്യം .

    ReplyDelete
  15. സന്തോഷ്‌ .... നന്നായി കവിത . അതെ. അവള്‍ സ്വര്‍ണമത്സ്യം തന്നെ. ഈ ചിന്തകള്‍ക്ക് അഭിവാദ്യം .

    ReplyDelete
  16. നിന്നെക്കാണാതുരുകുന്നുണ്ടാം
    തളര്‍ന്നിരുണ്ട വഴിക്കണ്ണുകള്‍ ...
    അങ്ങിനെ എത്ര എത്ര വഴിക്കണ്ണുകള്‍... ബാക്കി ജന്മം തന്നെ കാത്തു കാത്തു പൊലിഞ്ഞിട്ടുണ്ട് അല്ലെ....

    ReplyDelete
  17. സന്തോഷ്‌, നന്നായിരിക്കുന്നു
    കൂടുതല്‍ പറയാനുള്ള അറിവ് പോരാ:)
    ഈ ചിന്തകള്‍ക്ക് അഭിവാദ്യം!!!

    ReplyDelete
  18. എനിക്കീ ബ്ലോഗിലെ ഏറ്റവും ഇഷ്ടപ്പെട്ട കവിത..

    കൃതിമച്ചായം തേച്ച അവളുടെ ചുണ്ടുകള്‍ പോലെ
    ഈ കവിതയില്‍ നിറം ചേര്‍ക്കപ്പെട്ടില്ല
    യാന്ത്രികതയുടെ ആവര്‍ത്തനവിരസതയിലും
    ജീവിതം മടുക്കാത്തതെന്തെന്നു സ്വയം ആശ്ചര്യപ്പെടുന്നവളെപ്പോലെ
    ഓരോ വരിയും സ്വയം ആശ്ചര്യപ്പെടുന്നുണ്ടാകണം
    ഏറ്റവും നല്ല ബിംബങ്ങളാല്‍ ഏറ്റവും നല്ല വാക്കുകളാല്‍
    ഒരു മുന പോലുമുയര്‍ന്നു നില്‍ക്കാതെ ഈ കാവ്യ ശില്‍പം
    ഉടച്ച് വാര്‍ക്കും മുമ്പേ
    അവള്‍ തന്ന കണ്ണുനീരിന്റെ നനവ് ...
    ഇവിടെ ഉപ്പു രുചിക്കുന്നു

    ReplyDelete
  19. സന്തോഷ്, താങ്കളുടെ കവിതകളില്‍ മികച്ചത്.. അഭിനന്ദനങ്ങള്‍..

    ReplyDelete
  20. അമ്മയുടെ കണ്ണീരുപ്പിലേക്കുതന്നെ
    തിരക്കൈ പിടിച്ച്‌
    എന്നെ പുണര്‍ന്നു നിന്ന്‌
    നാം നമ്മുടെ ഉപ്പിലേക്കുതന്നെ
    മെല്ലെ...... മെല്ലെ......

    ReplyDelete
  21. സുകന്യ: നന്ദി

    ഷൈജു കൊട്ടാത്തല: അതെ അവന്‍ അവിടെ എവിടെയെങ്കിലും കാണും ഒരു ബസ്‌ കണ്ടക്ടറുടെ വേഷത്തില്‍, ഒരു സഹപാടിയുടെ രൂപത്തില്‍ ചിലപ്പോള്‍ സ്വന്തം പിതാവിന്‍റെ തന്നെ രൂപത്തില്‍..

    ReplyDelete
  22. പ്രിയപ്പെട്ട ബാലചന്ദ്രന്‍ സാര്‍. കുറച്ചു ദിവസങ്ങളായി എഴുതാനും വായിക്കാനും പുതിയൊരു ഊര്‍ജ്ജം കിട്ടിയിട്ടുണ്ട്‌. കവിത നന്നെന്ന് പറയുമ്പോഴും സാറ്‍ ചൂണ്ടിക്കാണിച്ചിരുന്ന പോരായ്മകള്‍ നികത്താനുള്ള നെട്ടോട്ടത്തിലാണിപ്പോള്‍. നന്ദി ഈ വെളിച്ചത്തിന്‌, സ്നേഹത്തിന്‌, പ്രോത്സാഹനത്തിന്‌...

    ReplyDelete
  23. ഡെസ്പറാഡോ,
    ചേച്ചിപ്പെണ്ണ്‍,
    ഗോപി വെട്ടിക്കാട്ട്‌,
    എഴുത്തുകാരിചേച്ചി,
    ദീപാ ബിജോ അലക്സാണ്ടര്
    ‍എന്നെ വായിച്ചതിന്‌ നന്ദി, വീണ്ടും വരിക.

    ReplyDelete
  24. അരുണ്‍,
    കണ്ണനുണ്ണീ,
    വികടശിരോമണി,
    കാപ്പിലാന്‍,
    ഗിരിഷ്‌ വര്‍മ്മ,
    പാച്ചിക്കുട്ടി,
    വാഴക്കോടന്‍,
    ഹന്‍ല്ലല്ലത്ത്‌,
    പകല്‍ക്കിനാവന്‍,
    ഹൃദയം നിറഞ്ഞ നന്ദി

    ReplyDelete
  25. ജുനൈത്ത്‌: കുറുമ്പുകൊറച്ച്‌ കൂടുന്നുണ്ടു ട്ടൊ കുട്ടിയ്ക്കേ....വികൃതി...കാന്താരി...ചെവി ഞാന്‍ പൊന്നാക്കും. കോട്ടു ചെയ്യാന്‍ ഈ വരി മാത്രേ കണ്ടുള്ളു ല്ലേ... :):):)

    ReplyDelete
  26. എന്‍റെ കൈപിടിച്ച്‌
    തിരികെ നടന്നെത്താനാമോ ...
    എങ്കില്‍ പതുക്കെ...
    ഇരുള്‍മറപറ്റി
    ഈ അഭിസാരത്തെരുവുകടന്ന്‌
    അമ്മയുടെ കണ്ണീരുപ്പിലേക്കുതന്നെ
    തിരക്കൈ പിടിച്ച്‌
    എന്നെ പുണര്‍ന്നു നിന്ന്‌
    നാം നമ്മുടെ ഉപ്പിലേക്കുതന്നെ
    മെല്ലെ...... മെല്ലെ......


    really nice and touching

    ReplyDelete
  27. illa valakannikal ippol kooduthal shakthiyode puthiya meenukale kathirikkunnu.,,
    so touching ..ishtaayi

    ReplyDelete
  28. നിന്നെക്കാണാതുരുകുന്നുണ്ടാം
    തളര്‍ന്നിരുണ്ട വഴിക്കണ്ണുകള്‍
    Thalaraathe...!

    Maanoharam, Ashamsakal...!!!

    ReplyDelete
  29. സിജി സുരേന്ദ്രന്‍,
    ജെന്‍ഷ്യാ.. ,
    ദ മാന്‍ ടു. വാല്‍ക്ക്‌ വിത്ത്‌,
    സുരേഷേട്ടാ,

    എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി... വീണ്ടും വരിക...

    ReplyDelete
  30. സന്തോഷ്‌ വളരെ വളരെ നന്നായി. അഭിനന്ദനങ്ങള്‍.

    ReplyDelete
  31. തലശ്ശേരിയേട്ടന്‍: നന്ദി
    നിലാവുപോലെ: തിരുമേനി... വിളി നിക്കത്രക്കങ്ങ്ട്‌ ദഹിചില്ല്യാ.... ഈ വിളിക്കുള്ള മറുപടി ചാറ്റാന്‍ വരൂലോ വൈകീട്ട്‌... അപ്പൊ തരാ ട്ട്വോ.... :):):) പഹയാ...

    ReplyDelete
  32. Anandavalli ChandranNovember 12, 2009 at 3:52 PM

    Santhosh; Kavithayum, nishaanarthakiyudae
    roopatthil, swarnnamalsyaavatharanavum nannaayi.

    ReplyDelete
  33. സന്തോഷ്‌, നല്ലൊരു വിഷയം നന്നായി കൈകാര്യം ചെയ്തത് പോലെ..

    ReplyDelete
  34. nan nthu parayan? ee kavithail english vakkukal vendairunnu.

    ReplyDelete
  35. കുതറിനീന്തി
    കുതറിനീന്തി...

    ഇതു ആവര്‍ത്തിക്കേണ്ട കാര്യമുണ്ടോ?

    ReplyDelete
  36. വലയെറിഞ്ഞുപിടിച്ച് അലങ്കാരചില്ലുപാത്രത്തീലാക്കിയില്ലേ ഈ വർണ്ണസ്വർണ്ണമീനുകളെ..
    ഒരു കറിക്കുപോലും കൊള്ളാത്തവ/കടലമ്മയുടെയരികിലെത്തും മുമ്പ് വമ്പന്മീനുകൾ ഇരയാക്കാഞ്ഞാൽ ഭാഗ്യം!
    സന്തോഷ് ; വളരെ നല്ല വരികളുമൊപ്പമായുപമകളും....

    ReplyDelete
  37. ഒരു തവണ കൂടി വായിച്ചിട്ട് പോകുന്നു
    കവിതയെ ഗൌരവമായി കാണുന്നത് കൊണ്ടോ
    ഒരു മാതൃകയ്ക്ക് വേണ്ടിയോ അതുമല്ലെന്കി ഒരു അഭിപ്രായത്തിനു വേണ്ടിയോ...
    ഇനിയും വന്നേക്കാം

    ReplyDelete
  38. ആന്ദവല്ലി ചന്ദ്രന്‍: ചേച്ചി നന്ദി

    ഷൈന്‍ നരിത്തൂകില്‍: നന്ദി ഈ വഴി ആദ്യായിട്ടാണെന്ന്‌ തോന്നുന്നു

    പി.എസ്‌.ആര്‍. നാഥ്‌: നന്ദി

    സി. കുഞ്ഞിക്കണ്ണന്‍: അക്വേറിയത്തില്‍ ഒരു വാര്‍ത്തമാനകാലത്തിലുള്ള ഒരു കാഴ്ച്ചയെ ദ്യോതിപ്പിക്കാന്‍ വേണ്ടിയാണ്‌... നന്നായൊ എന്തോ...എന്തായാലും വളരെ നന്ദി അഭിപ്രായം തുറന്നു പ്രകടിപ്പിച്ചല്ലോ.. ഇനിയും വരിക

    ബിലാത്തിപ്പട്ടണം: നല്ല അഭിപ്രായം എഴുതിക്കണ്ടു.. കവിതപോലെയുണ്ട്‌ ചേട്ടന്‍റെ കമെന്‍റ്‌. നന്ദി മുരളിയേട്ടാ...

    ഷൈജു: ഒരു പുനര്‍വായനയ്ക്ക്‌ മാത്രം ഈ കവിതയില്‍ വല്ലോം ഉണ്ടോ... ഒരു ചെറിയ വിഷയമല്ലെ ഇത്‌..ആണെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌... എന്തായാലും വളരെ നന്ദിയുണ്ട്‌...

    ReplyDelete
  39. മറന്നുവോ നീ;
    ഉപ്പുകാറ്റിണ്റ്റെ വീട്‌,
    പവിഴപ്പുറ്റ്‌,
    കാക്കപ്പൊന്ന്‌ ചിതറി,
    നിലാമുല ചുരന്നപോലെന്നും മിനുമിനുങ്ങുന്ന
    ആഴിതന്നണിവയര്‍ ചുളിവ്‌
    അന്തിയില്‍ സൂര്യന്‍റെ
    ചോര കലങ്ങും നീര്‌.

    ReplyDelete
  40. santhoshinte ee kavitha ishtappettennuparayaan malayala aksharam kittaaththidathum njaan kashtappedunnath...ath athrakkishtappettathukondaanu...
    :)

    ReplyDelete
  41. അമ്മയുടെ കണ്ണീരിന്റെ ഉപ്പിലേക്ക് വഴി തെറ്റി പോയ എല്ലാ പെണ്‍കുട്ടികളും നടന്നൈരുന്നെങ്കില്‍..

    ReplyDelete
  42. കവിത നന്നായിപല്ലശ്ശന...

    ReplyDelete
  43. നീയൊക്കെയും മറന്നുവെന്നോ
    കടല്‍ ഇപ്പോള്‍ ഏറെ ദൂരെയാണ്‌.
    നിന്നെക്കാണാതുരുകുന്നുണ്ടാം
    തളര്‍ന്നിരുണ്ട വഴിക്കണ്ണുകള്‍
    വെയിലേറ്റു മരിച്ചിട്ടുണ്ടാം
    നിന്നെ കുരുക്കിയ വലക്കണ്ണുകള്‍.


    good lines.

    ReplyDelete
  44. santhosh
    nannayirikkunnu
    oru jadayumillatha kavitha

    by
    shaji
    www.entejanaalakkal.blogspot.com

    ReplyDelete
  45. അവസാനത്തെ അത്താണി എന്നും അമ്മയുടെ കണ്ണീരുപ്പു തന്നെ...

    ReplyDelete
  46. i guess i am too late to reach here........!! excellant.........!!

    ReplyDelete
  47. നല്ല നിലവാരമുള്ള കവിത
    അർത്ഥവത്തായ തലക്കെട്ട്‌
    അതിശയിപ്പിച്ചു രചനാ ശൈലി... അനുമോദനങ്ങൾ

    ReplyDelete
  48. kavitha nannayittund.. oru vattam koti ramayanam ormichu..seethayum urmilayum mattum... pinne athinte kooteyulla chithram ..ara varachathu? nannayirikkunnu

    ReplyDelete
  49. ആദ്യായിട്ടാ ഈ വഴിക്ക്.
    വൈകിയോ? അറിയില്ല!

    കവിളില്‍ കണ്ണീരുപ്പിന്റെ നനവ്... ഒരുപാട് നല്ലതാട്ടോ ഈ കവിത

    ReplyDelete
  50. വായിക്കാൻ താമസം നേരിട്ടതിൽ ഖേദിക്കുന്നു!
    കവിതകൾ വായിക്കാറുന്ട്, എനിക്കിഷ്ടവുമാണ്.

    അഭിപ്രായം എങിനെയെഴുതണമെന്നറിയില്ല..
    എനിക്കത്രക്കിഷ്ടപ്പെട്ടു!

    അമ്മയുടെ കണ്ണീരുപ്പിലേക്കുതന്നെ
    തിരക്കൈ പിടിച്ച്‌
    എന്നെ പുണര്‍ന്നു നിന്ന്‌
    നാം നമ്മുടെ ഉപ്പിലേക്കുതന്നെ
    മെല്ലെ...... മെല്ലെ......

    ReplyDelete
  51. എന്‍റെ കൈപിടിച്ച്‌
    തിരികെ നടന്നെത്താനാമോ ...
    എങ്കില്‍ പതുക്കെ...
    ഇരുള്‍മറപറ്റി
    ഈ അഭിസാരത്തെരുവുകടന്ന്‌
    അമ്മയുടെ കണ്ണീരുപ്പിലേക്കുതന്നെ
    തിരക്കൈ പിടിച്ച്‌

    സന്തോഷേട്ടാ,
    ഇപ്പോഴാണ് ഇവിടെ എത്തിപ്പെട്ടത്. വളരെ വൈകിയെങ്കിലും പറയട്ടെ, നന്നായിട്ടുണ്ട്.

    ReplyDelete
  52. സന്തോഷേട്ടാ

    മികച്ച കവിതകളില്‍ ഒന്ന്.

    ReplyDelete
  53. ഹരിയണ്ണന്‍, ബിനു, യൂസുഫ്പ, ഷാജി, ശ്രീദേവി, ഡോ. ധനലക്ഷ്മി, വരവൂരാന്‍, പ്രിയ ഉണ്ണികൃഷ്ണന്‍, മനോജ്‌, കിച്ചു, ഭായി, ഗിനി, അരുണ്‍.. എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി എന്നെ വായിക്കാന്‍ വീണ്ടും വരണം....

    ReplyDelete
  54. വായിക്കാന്‍ വൈകിപ്പോയല്ലോ. റിഡറില്‍ പകുതിയേ (ചോര കലങ്ങും നീര്‌ വരെ) വരുന്നുള്ളൂ. അത്‌ കണ്ടിട്ട്‌ അത്‌ മാത്രമാണെന്ന്‌ വിചാരിച്ചത്‌ എണ്റ്റെ വലിയ മണ്ടത്തരം.

    ഉപ്പ്‌ ഇഷ്ടപ്പെട്ടു. ഉപ്പ്‌ എന്ന പേരെന്തുകൊണ്ട്‌ എന്ന് ആലോചിച്ചാലോചിച്ച്‌ വട്ടായി. എനിക്ക്‌ വായിച്ചെടുക്കാന്‍ കഴിയാത്ത എന്തോ ഒന്ന് ഇതില്‍ ഇനിയും ഉണ്ടെന്ന തോന്നല്‍. ശോകാന്ത്യമാണോ അല്ലേ എന്ന് ആശങ്കയും ഉണ്ട്‌. ആകാതിരിക്കട്ടെ. എന്തായാലും സന്തോഷിണ്റ്റെ ഏറ്റവും നല്ല കവിത എന്ന്‌ തോന്നിയില്ല. 'കൊല്ലപ്പണിക്കാരണ്റ്റെ മകണ്റ്റേയോ' 'ദൈവമക്കളു'ടേയോ, 'ഒരു ലൈംഗിക തൊഴിലാളിയുടെ...'യോ അത്രയ്ക്കും ഇതു നന്നായി എന്ന് തോന്നുന്നില്ല. എണ്റ്റെ അറിവ്‌ കുറവാകാം.

    P.S. കടലിലായാലും അക്വേറിയത്തിലായാലും ജീവിതത്തിന്‌ അര്‍ത്ഥം കൊടുക്കുന്നത്‌ സ്വതന്ത്ര ചിന്തകളും നല്ല കൂട്ടാളികളുമാണ്‌. കടലിലേയ്ക്കുള്ള തിരിച്ചു പോക്ക്‌ വെറും കാല്‍പനികതയാണ്‌. കടല്‍ വലുതാണ്‌ പക്ഷേ വലക്കണ്ണുകള്‍ വെയിലേറ്റ്‌ മരിക്കുന്നില്ല. ഇനി അവ മരിച്ചാലും ഒന്നിനു പകരം ആയിരം ജനിക്കും.

    പിന്നെ, നാം ആര്‍ക്കും ജീവിതം കൊടുക്കുന്നില്ല. വാങ്ങുന്നേയുള്ളൂ. മറിച്ചുള്ള തോന്നല്‍ വെറും അഹങ്കാരം മാത്രം. സന്തോഷിന്‌ മനസ്സിലായിക്കാണുമെന്ന് വിചാരിക്കുന്നു.

    ReplyDelete
  55. പ്രിയപ്പെട്ട ജിജോ ചേട്ടന്‍,
    കവിത മുഴുവനായി ഇപ്പോള്‍ വായിച്ചിരിക്കാന്‍ ഇടയുണ്ട്‌ എന്നു വിചാരിക്കുന്നു. പിന്നെ ജീവിതം കൊടുക്കുക എന്നത്‌ സത്യത്തില്‍ ഒരു അഹംങ്കാരം തന്നെയാണ്‌ പൈങ്കിളി നോവലിലും സിനിമയിലുമാണ്‌ ഈ പ്രയോഗം കൂടുതലും കാണാറ്‌. മുബൈയില്‍ ഗുരുതല്യരായ ചിലര്‍ എന്നോട്‌ ഈ കവിതയിലെ പൈങ്കിളി ടച്ചിനെക്കുറിച്ചു പറഞ്ഞിരുന്നു. ജീവിതത്തിലെ അഴുക്കു ചാലിലേക്ക്‌ വീണു പോകുന്ന ഒരു പെണ്‍കുട്ടിയെ മടക്കി കൊണ്ടുവരാനുള്ള ആഗ്രഹത്തില്‍ നിന്നാണ്‌ ഈ കവിത ജനിക്കുന്നത്‌. പക്ഷെ അവസാന വരികളി "ജീവിതം കൊടുക്കുക" എന്ന അഹന്തയിലേക്കു തന്നെയേണ്‌ ജിജോ ചേട്ടന്‍ ഇവിടെ സൂചിപ്പിച്ചപോലെ ഇവിടേയും.. എനിക്കു സമ്മതിക്കാതെ തരമില്ല. ഒരു സയാഹ്നത്തില്‍ വെറും ഒന്നരമണിക്കുര്‍ മാത്രം നീണ്ട കൂടിക്കാഴ്ച്ചയ്ക്കു ശേഷം... എനിക്കവളൊട്‌ പ്രണയം തോന്നിയിരിക്കാം. സഹതാപം തോന്നിയിരിക്കാം..അറിയില്ല.. വളരെ പഴയ ഒരു കവിതയാണിത്‌... എന്തായാലും നന്ദി എന്ന്‌ ഒറ്റവാക്കിലൊതുക്കാനാവില്ല എന്‍റെ സന്തോഷം...എന്നാലും നന്ദി.ജിജോ ചേട്ടാ .

    ReplyDelete
  56. *മുംബയ്‌ തെരുവില്‍ വച്ച്‌ ഒരിക്കല്‍ കണ്ടുമുട്ടിയ ഒരു നിശാനര്‍ത്തകിയുടെ ഓര്‍മ്മയ്ക്ക്‌
    ----

    കവിത മുഴുവൻ വായിച്ച്‌ ഈ വരികളിൽ വന്നപ്പോഴാണ്‌, എനിക്ക്‌ ക്ലു കിട്ടിയത്‌. പിന്നെ ഒരാവർത്തി വായിച്ച്‌ കമ്മന്റുകളിലും പരതി (പ്രതേകിച്ച്‌ ജിജോയുടെ കമന്റും നിങ്ങളുടെ ഉത്തരവും) എന്തൊക്കെയോ തപ്പി എടുത്തു.

    കല സമൂഹത്തിന്‌ വേണ്ടി, അതിനാൽ തന്നെ എന്റെ ആശംസകൾ!

    ReplyDelete
  57. വായിച്ചു നാന്നായിരിക്കുന്നു......

    ReplyDelete
  58. 'ഉപ്പുകല്ലിന്നായ് ഉരിയരിച്ചോറിനായ്' ഒരുവേള ഏതോ അക്വേറിയത്തില്‍ എത്തിപ്പെട്ട സ്വര്‍ണ്ണ മത്സ്യമേ നിനക്കു മോഹമുണ്ടോ ഒരു മടക്കയാത്രയ്ക്ക്....
    നീ മോഹിച്ചാലും നിനക്കതിനാവുമോ?

    ReplyDelete
  59. നല്ലൊരു മനസ്സിനെ മനുഷ്യനെ പരിചയപ്പെടുത്തി ഈ കവിത. അത് കൊണ്ട് തന്നെ ഈ കവിതയേറെ പ്രിയങ്കരം

    ReplyDelete
  60. Thirikee nee pokillayirikkam
    Theeram ninne marannukanam
    valayerinjavar kkormayundavilla
    ninte nruthathinenne pidikkan kazhinjallo
    avasanam niyum ente valayil
    auqariuthinte adiyil
    pavizhaputtukalkidayil
    oru yamamenkilum
    namukku....

    E tha E ppam nannaye...

    with regards

    Viswanathan.p

    ReplyDelete
  61. "എന്റെ കൈ പിടിച്ച്‌
    തിരികെ നടന്നെത്താനാമോ.."കൈ നീട്ടാനാവുമോ?ആയാൽത്തന്നെ നീട്ടിയ കൈ തട്ടിത്തെറിപ്പിക്കാൻ കൈകളേറെയുണ്ടാവില്ലേ?
    (എന്റെ കവിത വായിച്ച്‌ താങ്കളെഴുതിയ വിലപ്പെട്ട നിർദ്ദേശങ്ങൾ പരമാവധി ഉൾക്കൊണ്ട്‌ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്‌.സ്വയം മെച്ചപ്പെടാൻ ഇതുപോലുള്ള വിമർശനങ്ങൾ എന്നെ സഹായിക്കുന്നുണ്ട്‌.നന്ദി.)

    ReplyDelete
  62. പാലക്കുഴി, നീലാമ്പരി, ആഭ മുരളീധരന്‍, വിശു ഏെട്ടന്‍ (വിസ്പ്‌), ശാന്താ കാവുമ്പായി എല്ലാവര്‍ക്കും നന്ദി

    ReplyDelete
  63. വളരെ നന്നായിരിക്കുന്നു-
    നന്നായി ആസ്വദിച്ചു

    ReplyDelete
  64. ആദ്യം തന്നെ , ചില സാങ്കേതിക കാരണങ്ങളാൽ വരാനും മിണ്ടാനും താമസം പറ്റിയതിൽ , ഖേദം അറീയിക്കട്ടെ !!

    കടലിനെ മറന്ന് കുതറിനീന്തി പളുങ്ക് പാത്രങ്ങളിൽ ചുണ്ടുരുമ്മി നിൽക്കുന്ന സ്വർണമീൻ കുഞ്ഞ് ചങ്കിലെ മുറിവിലടിച്ച ഉപ്പുകാറ്റുപോലെ നീറുന്നല്ലോ സന്തോഷേ..
    പിന്നെ ഇത്രനാളും മുംബയിലുണ്ടായിരുന്നതല്ലേ ...ഒരു സ്വർണ്ണമീനിനെയെങ്കിലും കടൽ വീട്ടിലേക്കു കൈ പിടിച്ചു നടത്താനായോ??

    ReplyDelete
  65. കാട്ടിപ്പരുത്തി, ലക്ഷ്മി, വീരു, പ്രാശാന്ത്‌ ചിറക്കര എല്ലാവര്‍ക്കും നന്ദി

    വീരു: ഒരു യുവാവിന്‍റെ പ്രണയാതുരമായ മനസ്സില്‍ നിന്നാണ്‌ ഈ കവിതയുണ്ടാകുന്നത്‌.. എന്‍റെ പ്രണയത്തിനൊ കടലിന്‍റെ പിന്‍വിളിക്കൊ പിടികൊടുക്കാനാവാത്ത ഒരു ജീവിത പ്രശ്നം അവളെ അലട്ടുന്നുണ്ടായിരുന്നു. പിന്നെ ചില സന്നദ്ധ സങ്കടനകളുടെ ഇടപെടല്‍ കൊണ്ട്‌ പല പെണ്‍കുട്ടികളും ജീവിതത്തിലേക്ക്‌ തിരിച്ചു വന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌ - വളരെ ചെറിയൊരു ശതമാനം. ചിലര്‍ ഇതിനെ വളരെ പ്രൊഫഷനലായി കൊണ്ടു നടക്കുന്നു. അവരാണ്‌ പിന്നീട്‌ പുതിയ വലക്കണ്ണികാളാകുന്നത്‌... (ഇതൊക്കെ എല്ലാവര്‍ക്കും അറിയുന്ന കാര്യം തന്നെ...എന്നാലും പറഞ്ഞു എന്നു മാത്രം. )

    ReplyDelete
  66. നീയൊക്കെയും മറന്നുവെന്നോ
    കടല്‍ ഇപ്പോള്‍ ഏറെ ദൂരെയാണ്‌.
    നിന്നെക്കാണാതുരുകുന്നുണ്ടാം
    തളര്‍ന്നിരുണ്ട വഴിക്കണ്ണുകള്‍
    വെയിലേറ്റു മരിച്ചിട്ടുണ്ടാം
    നിന്നെ കുരുക്കിയ വലക്കണ്ണുകള്‍
    വരികളിലെ വികാരങ്ങള്‍ വായനക്കാരനിലേക്ക്
    വലിയൊരു ബൌധിക വ്യായാമം കൂടാതെ
    അലിഞ്ഞിറങ്ങപെടുന്നു .
    അവള്‍ മറന്നതല്ലല്ലോ ഒന്നും ...
    ഒരു തിരിച്ചു പോക്ക് ....
    .അതു വെറും പ്രതീക്ഷ മാത്രമല്ലേ

    അല്ലെങ്കിലും എല്ലാം പ്രതീക്ഷകള്‍ ...
    വൈകിയെങ്കിലും ഇവിടെയെത്തിയതില്‍ സന്തോഷിക്കുന്നു

    ReplyDelete
  67. സന്തോഷ്,
    താങ്കളുടെ കവിത
    അഭിനന്ദനങ്ങള്‍.

    ReplyDelete
  68. കാണാൻ വൈകി. വരികൾ മനോഹരം !

    പുതുവത്സരാശംസകൾ

    ReplyDelete
  69. "നിലാമുല ചുരന്നപോലെന്നും മിനുമിനുങ്ങുന്ന
    ആഴിതന്നണിവയര്‍ ചുളിവ്‌
    അന്തിയില്‍ സൂര്യന്‍റെ
    ചോര കലങ്ങും നീര്‌."

    അചുംബിതാധരം പോലെ മധുരം‍.!!
    വിഷാദപൂരിതമായ ഈ ദൃശ്യശില്‍പ്പം..!!

    ReplyDelete
  70. ഈ കവിത വായിച്ചുകഴിഞ്ഞപ്പോള്‍ എന്നോട് പറഞ്ഞതിന്റെ പൊരുള്‍
    മനസ്സിലാകുന്നു....

    നന്നായി എന്ന് പറയാന്‍ മാത്രം വിവരമുണ്ടോ എനിക്കെന്നറിയില്ല, അര്‍ഹതയും. എങ്കിലും, എനിക്കിഷ്ടായി....

    ReplyDelete
  71. അക്വേറിയത്തില്‍ അവളുടെ ചിറകു വെട്ടിയിരിക്കുന്നു. ഇനിയും കടലിലെ ഉപ്പു വെള്ളത്തില്‍ നീന്തുവാന്‍ അവള്‍ക്കവുമോ. അതെ കടല്‍ ഇനിയവള്‍ക്ക്‌ ഏറെ ദൂരെയാണ്. ഇതൊരു നേര്‍ ചിത്രം തന്നെ. നന്നായി സന്തോഷ്‌. താങ്കള്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ എഴുതുന്നു. സംവേദനക്ഷമത പരീക്ഷിക്കുകയല്ല എളുപ്പത്തില്‍ സംവദിക്കുകയാണ് താങ്കള്‍ ചെയ്യുന്നത്. അതാണ്‌ വേണ്ടതും എഴുത്തുകാരന്റെ ധര്‍മ്മവും. അഭിനന്ദനങ്ങള്‍

    ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...