എന്‍റെ കൂട്ടുകാര്‍

Saturday, March 5, 2011

ചുവന്ന സ്ലീവ്‌ലെസ്സ്

കൈവഴിയെ “ഷാളു”തിരും
പലകുറി
നിന്‍ വിരലുകള്‍
കീബോര്‍ഡില്‍ നൃത്തം വയ്ക്കുമ്പോള്‍

ഇടംകൈത്തുടയില്‍
വെളുത്തൊരൊറ്റനാണയം
ചിരിച്ചു നില്‍ക്കും.
അതെന്നെ “യേട്ടാ”യെന്ന്
കൊഞ്ചിവിളിക്കുംമ്പോലെ....
നമ്മള്‍ പഴയൊരെഞ്ചുവടിയില്‍നിന്നു-
റങ്ങിയുണര്‍ന്നപോലെ....
ഓരോര്‍മ്മവന്നെന്നെ
മുടികോതിയുണര്‍ത്തുംപോലെ....
വെളുത്തു തിണര്‍ത്തൊരൊറ്റനാണയം -
അതിനകത്ത്
പഴയൊരു നിഷ്‌ക്കളങ്കത
എന്നെയാര്‍ദ്രമായ് നോക്കവെ.

കൊത്തങ്കല്ലാടിക്കളിച്ച പകലുകള്‍ ,
മഴക്കുതിപ്പേന്തിയൊഴുകുന്ന തോടുകള്‍ ,
മുറ്റത്തെ പൂഴിയില്‍
ചുടുമൂത്രം തളിച്ചുണര്‍ത്തിയ
കുഴിയാനകള്‍,
തീരാക്കഥകള്‍ ചിക്കി വിടര്‍ത്തിയ
ഉച്ചവെയിലോട്ടങ്ങള്‍,
മുറ്റത്തെ നെല്ലിന്
കാവല്‍ക്കിളികളായ് നമ്മള്‍

പാല്‍ക്കതിരീമ്പിവലിച്ചു-
നടന്നതോര്‍ക്കുന്നുവോ...
പാടത്തുനമ്മള്‍ രണ്ടു പച്ചക്കുതിരകള്‍

മിസ് വിമല മല്‍ഹോത്ര
ചുവന്ന സ്ലീവ്‌ലെസ്സില്‍ നിങ്ങടെ
ഇടം കൈത്തുടയിലെ
വെളുത്ത ഒറ്റനാണയം....
അതിലെ നിഷ്‌ക്കളങ്കത....
എനിക്ക് തലചുറ്റുന്നു...

വിമല....
നിങ്ങള്‍ക്ക്...
ഈ സ്ലീവ്‌ലെസ്സ് ഒട്ടും ചേരില്ല....

21 comments:

  1. ഇടംകൈത്തുടയില്‍
    വെളുത്തൊരൊറ്റനാണയം
    ചിരിച്ചു നില്‍ക്കും.
    അതെന്നെ “യേട്ടാ”യെന്ന്
    കൊഞ്ചിവിളിക്കുംമ്പോലെ....

    ReplyDelete
  2. Dear Santhosh,
    Your poem is excellent and I enjoyed it.
    More and more is expected.
    regards.

    ReplyDelete
  3. മറുകുകളും മച്ചവും

    തേടിയുള്ള യാത്ര

    നിത്യതയില്‍ നിന്നും

    എവിടെ ഒക്കയോ മനസ്സിനെ പായിക്കുന്നു

    പഹയാ നാളെ കാണുമ്പോള്‍ പറയാം ബാക്കി

    ReplyDelete
  4. ഗള്ളാ അവിടെയും ഇവിടെയും ഒളിഞ്ഞു നോക്കി പണിയെടുത്താല്‍ ഇങ്ങനെയിരിക്കും..നോം കണ്ടിരിക്കണ് താങ്കളുടെ ആ കാകദൃഷ്ടി...വഷളന്‍ ..

    ReplyDelete
  5. @ഷാനവാസ്: നന്ദി
    @ കവിയൂര്‍ ജീ: ഹ ഹ ഹ ആയക്കോട്ടെ..
    @ജുനാ: നിന്റെ കൂടെ കൂട്ടുകെട്ടു തുടങ്ങിയ ശേഷാ നോം ഇങ്ങിനായേ.... വിമല മല്‍ഹോത്രയോട് ഞാന്‍ പറയുന്നുണ്ട് നിന്നെ ഇത്തിരി സൂക്ഷിക്കാന്‍...:)

    ReplyDelete
  6. അല്പം ധൃതിയില് വായിച്ചപ്പോള് രണ്ടുവരി മാത്രം വായിച്ചുപോയി. അതും ഫേസ് ബുക്കില്. ഈ കവിത അറിയാതെ എന്നെ എന്റെ നിഷ്ക്കളങ്കയായ ബാല്യ കാല സഖിയിലേയ്ക്ക് വിരല് പിടിച്ചു നടത്തി.കൈയ്യില് കിട്ടിയ വിഷുക്കണി സൂക്ഷിച്ചുവെച്ചു പട്ടാണിവാങ്ങിച്ചു കൂട്ടുകാര്ക്കവള് പകുത്തു തന്നിരുന്നു. ശരിയ്കുംഈ സ്ലീവ് ലെസ്സില് അവള് ഒട്ടും ചേരത്തില്ല. നല്ലോരോര്മ്മയിലേയ്ക്ക് സന്തോഷ് കൊണ്ടുപോയിരിയ്ക്കുന്നു. നന്നായിട്ടുണ്ട്.

    ReplyDelete
  7. ബോറൻ..!!!
    സ്ലീവ്‌ലെസ്സ് വിമലയ്ക്കെന്നല്ല ആർക്കും ചേരത്തില്ല.
    ഗദ്യവും, പദ്യവും ഇടകലർന്നപ്പോൾ എന്തോ ഒരിത്‌..

    ReplyDelete
  8. @സുനില്‍ പണിക്കര്‍: എല്ലാത്തിനും കാരണം ആ ഉത്തരേന്ത്യക്കാരി - ചുരുണ്ടമുടിക്കാരി പെണ്ണാ.... ആ വിമല മല്‍കൂടോത്ര.....

    ബോറടിമാറ്റാന്‍ നല്ല കവിതയുമായി വീണ്ടും വരാന്‍ ശ്രമിക്കാം.

    ReplyDelete
  9. ഒരുപാടു നിഷ്കളങ്കതകളിങ്ങനെ ഇടം തെറ്റി വിരിയുന്നുണ്ട് അല്ലേ?

    ReplyDelete
  10. പല്ലശ്ശനേ ഇതൊരു മോശം കവിത എന്നല്ല ഉദ്ദേശിച്ചത്‌.
    ബോറൻ എന്നുദ്ദേശിച്ചത്‌ അറുവഷളൻ എന്ന അർത്ഥത്തിലാണ്.
    :) :)

    ReplyDelete
  11. ഇത്രയധികം വിമലമാരും,കമലമാരും നാടന്തുണീയുടുത്ത് നടക്കുമ്പോൾ വല്ല ഉത്തരേന്ത്യക്കാരിയുടെ ചുവപ്പും,സ്ലീവ്ലെസ്സും നോക്കി നടക്കേണ്ട വല്ല കാര്യവുമുണ്ടോ ,,എന്റെ ഭായ്?

    നന്നയി..അസ്സലായിട്ടുണ്ട്...

    ReplyDelete
  12. സ്മിത മീനാക്ഷി: നിങ്ങളുടെ കവിതപോലെ തന്നെ മനോഹരം ഈ കമന്റും... 'നിഷ്‌ക്കളങ്കത ഇടം തെറ്റി വിരിയുക' നല്ല പ്രയോഗം... ഈ കവിതയെ സംബന്ധിച്ചിടത്തോളം ഈ വാചകത്തിന് വളരെ പ്രസക്തിയുണ്ട്.... ബിസിജി അടിച്ച് തിണര്‍ത്ത ഒറ്റനാണയം.... നന്ദി... വിമലയുടെ ഇടംതെറ്റിയ നിഷ്‌ക്കളങ്കതയെ വായിച്ചതിന്.

    സുനില്‍: പഹയാ.... ഈ സിനിമക്കാര് പണ്ടേ മഹാ വഷളന്മാരാ... (ശ്രീനിവാസന്‍ വടക്കുനോക്കിയന്ത്രം സ്‌റ്റൈല്‍)
    :)

    മുരളിയേട്ടാ: നിങ്ങക്കിതൊക്കെ പറയാം... ബിലാത്തിയില് ബല്യ വിലസലല്യോ... ങ്ങഌ.... എവിടെ തിരഞ്ഞാലും മദാമ്മമാര്.... ഇബ്‌ടെ ഞാനെന്റെ വിമലക്കുട്ടിയെ ഒന്ന് നോക്കിയതിന്.... പെടലീക്കുത്ത്.... :( കഷ്ടണ്ട് ട്ടോ...

    ReplyDelete
  13. nice one...chila ormakal veendum thaliridunnu...thanks..

    ReplyDelete
  14. തലചുറ്റുന്നു...?
    നിഷ്‌ക്കളങ്കത..?
    ഈ വരികള്‍ എഴുതിയ keyboard ഒടിഞ്ഞു പോകട്ടെ...........

    ReplyDelete
  15. ചില കാഴ്ചകള്‍ ഉണര്‍ത്തുന്നത് അങ്ങിനെ എന്തെല്ലാമാണ് ..
    ഈ കവിത മനസ്സില്‍ എത്ര ചിത്രങ്ങളാണ് വിരിയിച്ചത് ...ഓര്‍മ വന്ന മുഖങ്ങള്‍ ..
    കവിത ഒത്തിരി ഇഷ്ടായി മാഷേ

    ReplyDelete
  16. വിമല....
    നിങ്ങള്‍ക്ക്...
    ഈ സ്ലീവ്‌ലെസ്സ് ഒട്ടും ചേരില്ല....

    പക്ഷേ സന്തോഷേ...
    നിനക്കീ കവിത വളരെ ....
    വളരെ നന്നായി ചേരുന്നു.....
    ഇഷ്ടപ്പെട്ടു ട്ടോ

    ReplyDelete
  17. ഓഫീസില്‍ ഇരുന്നു പണി ചെയ്യാതെ അടുത്തിരിക്കുന്ന ഉത്തരെന്ത്യകാരിയുടെ കൈയിലെ ബിസിജി അടിച്ച് തിണര്‍ത്ത പാടും നോക്കിയിരുന്നാല്‍ ഇങ്ങനത്തെ കവിതകള്‍ വരും....ഹി ഹി എന്തായാലും എനിക്ക് ഇഷ്ട്ടമായി...

    ReplyDelete
  18. സനിത്ത്: നന്ദി

    റിനി പോയറ്റ്: ഇത്തവണത്തേക്ക് പൊറുക്കണേ റിനി... ഇനിഞാന്‍ ശ്രദ്ധിച്ചോളാം.... ചില വരികളില്‍ ധ്യാനം കുറഞ്ഞുപോയത് എനിക്ക് തന്നെ ഫീല്‍ ചെയ്യുന്നുണ്ട്..... കൂടുതല്‍ പണിയാന്‍ നില്ക്കാതെ പോസ്റ്റിപ്പോയി.... ഇനിയും വെട്ടിത്തിരുത്തും (ഇതൊക്കെയാണല്ലൊ ബ്ലോഗ് നല്‍കുന്ന സ്വാതന്ത്ര്യം.. ) വിമര്‍ശനം എനിക്കിഷ്ടപ്പെട്ടു...


    ദ മാന്‍ വാക്ക്: നന്ദി

    വാഴേ: നീ പറഞ്ഞുവന്നത് ഞാനും വാഴക്കോട് പള്ളിമൊക്കിലെ പാലത്തിന്റെ ചൊട്ടിലെ ആ പഴയ വിസിലടി ടീമിലെ ആളാണെന്നല്ലേ... (ഒരു പെണ്ണിനെ ഇടംകണ്ണിട്ടൊന്ന് നോക്കിയതിന് എന്തൊക്കെ വേണ്ടാതീനമാ ഈ നാട്ടാര് പറേണേ.... :(


    ആശിഷ്: പണികഴിഞ്ഞ് ഇടവേളയില്... ഒന്ന്.. വെറുതെ നോക്കിയതാ... മോനിതൊന്നും കണ്ടു പഠിക്കണ്ട ചീ... ചീ..

    ReplyDelete
  19. :) ഒരു സ്ലീവേലെസ്സ് തന്ന കവിത.

    ReplyDelete
  20. ശ്രീദേവി ചേച്ചി: നന്ദി

    ReplyDelete
  21. Da puli,,,, njan Muthi kavitha vayichu... edam valam nokathe nee paryunnathellam kollam,,, pakshey evideyo oru thala pisakundu,,,, Ormakalil aayitham vanna ente dhushicha chinthakal avumo enne engine ellam thonikkunnathuu.. atho ezhuthenna lokham enne kaivittathu kondano ennariyilla...Any way i am very happy to read ur Kavithakal .. So nice and rememberable.. Go ahead... Best of luck... I can say proudly this world : He is my friend"

    ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...